കർഷക പുത്രനാണ്, വിജയൻ്റെ ഭരണത്തിൻ്റെ കള പറിക്കുമെന്ന് വ്യക്തമാക്കി ഭരണത്തിൻ്റെ നാലാം വാർഷികത്തിൽ സർക്കാരിനെ എടുത്തിട്ട് അലക്കി ആദ്യ പത്രസമ്മേളനത്തിൽ സണ്ണി ജോസഫിൻ്റെ കുതിപ്പ്.

 കർഷക പുത്രനാണ്, വിജയൻ്റെ ഭരണത്തിൻ്റെ കള പറിക്കുമെന്ന് വ്യക്തമാക്കി ഭരണത്തിൻ്റെ നാലാം വാർഷികത്തിൽ സർക്കാരിനെ എടുത്തിട്ട് അലക്കി ആദ്യ പത്രസമ്മേളനത്തിൽ സണ്ണി ജോസഫിൻ്റെ കുതിപ്പ്.
May 20, 2025 01:39 PM | By PointViews Editr

സണ്ണി ജോസഫ് എംഎൽഎ കെപിസിസി പ്രസിഡൻ്റായി ചുമതലയേറ്റശേഷം നടത്തിയ ആദ്യ പത്രസമ്മേളനം വൈറലാകുന്നു. തീർത്തും ജനപക്ഷത്ത് നിന്നുള്ള ചോദ്യങ്ങൾ പീറ സർക്കാരിനെതിരെ ഉയർത്തിയ സണ്ണി ജോസഫ് വിജയൻ വെറും കഴിവുകെട്ടവനാണെന്ന് 15 മിനിട്ടു കൊണ്ട് തന്നെ തുറന്നു കാട്ടി. പത്രസമ്മേളനത്തിൽ ഉയർത്തിയ ചില ചോദ്യങ്ങൾ പരിശോധിക്കാം.

തിരുവനന്തപുരത്തെ ദളിത് യുവതി ബിന്ദുവിനെ അവഹേളിച്ചതിൽ എന്ത് പരിഹാരം ചെയ്തു? ആശാ വർക്കർമാരുടെ സമരം 100 ദിവസം പിന്നിടുമ്പോൾ നാലാം വാർഷികം ആഘോഷിക്കുന്ന വിജയൻ സർക്കാർ എന്ത് പരിഹാരം കണ്ടു?

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതെന്തിനാണ്?

സാമ്പത്തിക ഞെരുക്കം പിടിമുറുക്കിയ ഖജനാവ് വച്ചു കൊണ്ട് എന്ത് മേന്മ കാട്ടാനാണ് 4-ാം റാർഷികം ആഘോഷിക്കുന്നത്? മൂന്നാം വാർഷികത്തിൽ കൊട്ടിഘോഷിച്ച് നടത്തിയ നവകേരള സദസ്സിൻ്റെ സ്ഥിതി യെന്താണ്? എത്ര കോടി നവകേരള സദസ്സിൻ്റെ പേരിൽ പിരിച്ചു? എത്ര ചെലവാക്കി? നവകേരള സദസ്സിൻ്റെ ഫലമായി ഏതൊക്കെ പദ്ധതി നടപ്പിലാക്കി? എത്ര പരാതികൾ തീർപ്പാക്കി? എത്ര പേർക്ക് സഹായം നൽകി? ഇതൊക്കെ ഓഡിറ്റ് ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ റിപ്പോർട്ട് എവിടെ?

വനിത കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് കാലാവധി കഴിയും മുൻപ് നിയമനം നടത്താതിരുന്നത് എന്തുകൊണ്ട്? വയനാട്ടിലെ ദുരിതബാധിതർക്ക് വാടകയും ഭക്ഷണവും നൽകാത്തതെന്തുകൊണ്ട്? ഇതുവരെ വിജയൻ്റെ നേട്ടമെന്ന് അവകാശവാദം ഉയർത്തിയിരന്ന ആറ് വരി ദേശീയപാതയുടെ പിതൃത്വം റോഡ് തകർന്ന ഉടനെ

പെട്ടെന്ന് ഉപേക്ഷിച്ചതെന്തുകൊണ്ട്?

ആശ്ചര്യപ്പെടുത്തുന്ന ഭരണം നടത്തുന്ന വിജയന് ക്ഷേമ പെൻഷൻ കൃത്യമായി കൊടുക്കാൻ കഴിയാത്തതെന്തുകൊണ്ട്? വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്തതെന്തുകൊണ്ട്? കർഷകർക്ക് നൽകിയ ഉറപ്പ് പാലിക്കാൻ കഴിയാത്തതെന്തുകൊണ്ട്?

ഇത്രേം കഴിവുണ്ടായിട്ടും നാട്ടിലിറങ്ങി ആളേ കൊല്ലുന്ന ന്യമൃഗങ്ങളെ പ്രതിരോധിക്കാൻ കഴിയാത്തതെന്തുകൊണ്ട്? സർക്കാരിനും പ്രത്യേകിച്ച് വിജയനും കുടുംബത്തിനുമെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് വസ്തുനിഷ്ഠമായി മറുപടി പറയാത്തതെന്തുകൊണ്ട്? കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പി പി ഇ കിറ്റുകൾ വാങ്ങിയതിലെ അഴിമതിക്കെതിരെ എന്ത് നടപടിയെടുത്തു? ഷുഹൈബ് കേസിൽ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ ഭയക്കുന്നത് എന്തുകൊണ്ട്? ഗാന്ധി പ്രതിമ കേരളത്തിൽ ഒരിടത്തും വയ്പ്പിക്കില്ലെന്ന സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയുടെ നിലപാട് തന്നെയാണോ വിജയനുമുള്ളത്? എഡിഎം നവീൻ ബാബു കേസിൽ പ്രതിയെ സ്വീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയടക്കം പോയത് ആ കുറ്റകൃത്യത്തിൽ പാർട്ടിക്ക് പങ്കുള്ളതുകൊണ്ടാണോ? വിഴിഞ്ഞം പദ്ധതിയുമായി ഉമ്മൻ ചാണ്ടിക്ക് ബന്ധമില്ലെങ്കിൽ എന്തിനാണ് കരാർ ഒപ്പിട്ടശേഷം ഉമ്മൻ ചാണ്ടിക്കെതിരെ വിജയനും കറക്കു കമ്പനിയും വിജിലൻസ് കേസ് നൽകിയത്? എന്തിനാണ് ജുഡീഷ്യൽ അന്വേഷണം നടത്തിയത്? കണ്ണൂർ വിമാനതാവളം ഉമ്മൻ ചാണ്ടിയല്ല നിർമിച്ച തെങ്കിൽ വിജയൻ സർക്കാർ വന്ന ശേഷം നിയമസഭയിൽ രേഖാമൂലം വിമാനതാവളത്തിൻ്റെ റൺവേയും ചുറ്റുമതിലും പാർക്കിങ്ങും അടക്കമുള്ളവ 100 ശതമാനവും ബാക്കിയുള്ളവ 60 മുതൽ 90 ശതമാനം വരെയും മറ്റ് സൗകര്യങ്ങളും എല്ലാം ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് തന്നെ പൂർത്തിയാക്കിയെന്ന് സമ്മതിച്ചിട്ടും ഇപ്പോൾ തള്ളിപ്പറയുന്നത് വഞ്ചനയല്ലേ? ക്വട്ടേഷൻ സംഘങ്ങൾ സർക്കാർ ചെലവില്ലേ വിലസുന്നത്? മയക്കുമരുന്ന് കച്ചവടക്കാർ ആരുടെ സുരക്ഷിയിലാണ് അഴിഞ്ഞാടുന്നത്?...... സണ്ണി ജോസഫ് എന്ന മാന്യനായ കെപിസി പ്രസിഡൻ്റ് വളരെ മാന്യമായ ഭാഷയിൽ തന്നെയാണ് മേൽപ്പറഞ്ഞ ചോദ്യങ്ങൾ എല്ലാം ഉയർത്തിയത്? ചോദ്യങ്ങൾ വേറേയും ഉണ്ടായിരുന്നു. എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു വന്നാൽ ഒടുക്കം കിട്ടുന്ന ഉത്തരത്തിന് ഒരു പാട് നീളം കാണില്ല.

വിജയൻ ഒരു കഴിവുകെട്ട മുഖ്യമന്ത്രിയാണ്. വിജയന് അവകാശപ്പെടാൻ ഒരു ഭരണ നേട്ടം പോലുമില്ല. വിജയനും സർക്കാരും സമ്പൂർണ പരാജയമാണ്!


ചോദ്യങ്ങൾ വ്യക്തമായി ചോദിച്ച് വിശദീകരണങ്ങൾ ലളിതമായി നൽകി പ്രതിരോധത്തിനപ്പുറം ആശയപരമായി അങ്കം കുറിച്ചു തന്നെ കെപിസിസി പ്രസിഡൻ്റ് എന്ന പദവിയിൽ മലയോര കർഷക പുത്രനും കർഷകനുമായ സണ്ണി ജോസഫ് ഈ പത്രസമ്മേളനത്തിലൂടെ രംഗപ്രവേശം ചെയ്തു കഴിഞ്ഞു. ഇനി കളപറിക്കൽ തുടരും.....

Sunny Joseph's leap at the first press conference, taking on the government on the fourth anniversary of his rule, stating that he is the son of a farmer and will uproot the weeds of Vijayan's rule

Related Stories
വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ് ആഡംബരത്തികവിൽ

Jun 18, 2025 10:29 AM

വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ് ആഡംബരത്തികവിൽ

വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ്...

Read More >>
കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി തീരുമോ?

Jun 4, 2025 07:48 PM

കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി തീരുമോ?

കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി...

Read More >>
മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും.  ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര നടത്തും

Jun 4, 2025 06:58 PM

മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര നടത്തും

മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര...

Read More >>
ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ  നിയമനം.6 ആഴ്ചയ്ക്കകം സർക്കാർ തീരുമാനം വേണമെന്ന് ഹൈക്കോടതി

Jun 4, 2025 03:24 PM

ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ നിയമനം.6 ആഴ്ചയ്ക്കകം സർക്കാർ തീരുമാനം വേണമെന്ന് ഹൈക്കോടതി

ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ നിയമനം.6 ആഴ്ചയ്ക്കകം സർക്കാർ തീരുമാനം വേണമെന്ന്...

Read More >>
ലംബോധരൻ സിപ്പ് ലൈനിനെതിരെ നടപടി. ഊരാൻ മണിയെത്തില്ലേ?

Jun 4, 2025 07:56 AM

ലംബോധരൻ സിപ്പ് ലൈനിനെതിരെ നടപടി. ഊരാൻ മണിയെത്തില്ലേ?

ലംബോധരൻ സിപ്പ് ലൈനിനെതിരെ നടപടി. ഊരാൻ...

Read More >>
ചീറിപ്പായാൻ റോഡുണ്ട്.  നടക്കാൻ മാത്രം വഴിയില്ലല്ലോ ഭഗവാനേ...

Jun 3, 2025 02:29 PM

ചീറിപ്പായാൻ റോഡുണ്ട്. നടക്കാൻ മാത്രം വഴിയില്ലല്ലോ ഭഗവാനേ...

ചീറിപ്പായാൻ റോഡുണ്ട്. നടക്കാൻ മാത്രം വഴിയില്ലല്ലോ...

Read More >>
Top Stories